Friday 9 May 2014

പ്രിയങ്കാ ഗാന്ധിയുടെ ഇരട്ടത്താപ്പുകള്‍

പ്രിയങ്കാ ഗാന്ധിയുടെ ഇരട്ടത്താപ്പുകള്‍

വഴിയില്‍ കേട്ടത്. ശരിയല്ലെങ്കില്‍ പറഞ്ഞാല്‍ മതി. തെറി വിളിക്കരുത്.

ലഘു ചരിത്രം ഇങ്ങനെ. ഇന്ദിര ഗാന്ധി ഓക്സ്ഫോര്‍ഡില്‍ പഠിക്കുമ്പോള്‍ ഫിറോസ് ഖാന്‍ ഗണ്ടി എന്ന മുസ്ലിമും ആയി പ്രണയത്തിലായി. വിവാഹം കഴിച്ചു. മതവും മാറി. മൈമൂന ബീഗം എന്ന പേരു സ്വീകരിച്ചു. ഇതറിഞ്ഞു അങ്കലാപ്പിലായ നെഹ്‌റു മഹാത്മാ ഗാന്ധിയുടെ സഹായം തേടി. മുസ്ലിം ആയാല്‍ നെഹ്‌റു കുടുംബം ആയാലും രാഷ്ട്രീയത്തില്‍ പരാജയപ്പെടും എന്ന് കണ്ട ഗാന്ധി ഫിറോസ് ഖാനെ അങ്ങ് ദത്തെടുത്തു. സ്വന്തം കുടുംബ പ്പെരായ ഗാന്ധി എന്നത് അയാള്‍ക്ക്‌ നല്‍കി. അങ്ങനെ ഫിറോസ് ഖാന്‍ ഫിറോസ്‌ ഗാന്ധിയായി. ഇന്ദിരാ പ്രിയദര്‍ശിനി നെഹ്‌റു, ഇന്ദിര ഗാന്ധിയായി. ഇന്ന് നെഹ്‌റു കുടുംബം അറിയപ്പെടുന്നത് ഗാന്ധി കുടുംബം എന്നാണ്. ഇനി ചത്താലും ഗാന്ധി എന്ന പേര് വിടൂല്ല. കാരണം നെഹ്രുവിനെക്കള്‍ കൂടുതല്‍ വോട്ടു ഗാന്ധി പിടിക്കും. കാര്യം നിസ്സാരം.

തലയില്‍ കിഡ്നി വേണം.

ഇനി പ്രിയങ്കാ വധര നടത്തുന്ന ഇരട്ടത്താപ്പുകള്‍ എന്താണെന്നു നോക്കാം.

പ്രിയങ്ക ഗാന്ധി ക്രിസ്ത്യനിയായ റോബര്‍ ട്ട് വധ്ര യെ സ്വയം വരം ചെയ്തു. എന്നട്ടും ഇന്നും പ്രിയങ്ക ഗാന്ധി എന്ന് വിളിക്കപ്പെടാന്‍ ആണ് അവര്‍ക്ക് ഇഷ്ടം. എന്താ കാരണം ?

സിമ്പിള്‍. വധര യെക്കാള്‍ കൂടുതല്‍ വോട്ടു ഗാന്ധി പിടിക്കും. അപ്പോള്‍ അത് എന്തിനാ കളയുന്നത് ? കിഡ്നി...

പ്രിയങ്കയ്ക്ക് ഇന്ത്യയ്ലെ ആരെയും വിവാഹം കഴിക്കാന്‍ പറ്റുമായിരുന്നു. ബിര്‍ള യോ അംബാനിയോ അഭിഷേക് ബച്ചനോ ജ്യോതിര്‍ ആദിത്യ സിന്ധ്യയോ ഒക്കെ. പോയി തെരഞ്ഞെടുത്തതോ ഒരു മൂന്നാം കിട ബ്രോക്കറിനെയും. യോഗ്യന്മാരെ നിരാശപ്പെടുത്തി ആരും അറിയത്തവനില്‍ ഇല്ലാത്ത മൂല്യം കണ്ടെത്തിയ മണ്ടി. അയാള്‍ സമയം ആയപ്പോള്‍ തന്‍റെ തനി ഗുണം കാണിക്കുകയും ചെയ്തു. പൊതു മുതല്‍ അടിച്ചു മാറ്റി സ്വന്തം പേരിലാക്കി ! പോക്കറ്റടിക്കാരന്‍ രാജാവായാല്‍ പ്രജകളുടെ പോക്കറ്റും അടിക്കും ! ഈ മുന്നൂറു കോടി ഉണ്ടാക്കാന്‍ ഒരു കുടുംബത്തിന്റെ പേര് തെരുവില്‍ ആക്കിയത് മിച്ചം. നാറിയെ ചുമന്നാല്‍ ചുമക്കുന്നവനും നാറും. കട്ട് ഉണ്ടാക്കിയതിന്റെ പത്തിരട്ടിയും നൂറു ഇരട്ടിയും സ്വത്ത് കുടുംബത്തില്‍ ഉള്ളവര്‍ വിളിച്ചിട്ടു പോകാത്ത അത്ഭുത ബുദ്ധി !

ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് ?

പ്രിയങ്ക 'ഗാന്ധി' ഭര്‍ത്താവിന്റെ അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നാല്‍ ഉടന്‍ വിഷയം മാറ്റും. മറ്റുള്ളവരുടെ അഴിമതിയെ കുറിച്ച് സംസാരം തുടങ്ങും. അത് ഏറ്റില്ലെങ്കില്‍ രാജീവിന്റെ മരണത്തിനെ കുറിച്ച് ഓര്‍ക്കും. ഇന്ദിര ഗാന്ധിയുടെ മരണത്തെ കുറിച്ച് ഓര്‍മിപ്പിക്കും. അതോടെ എല്ലാവര്ക്കും കരച്ചില്‍ വരും. ജനം കരുതും പ്യാവം.

നരേന്ദ്ര മോഡിയുടെ ഗുജറാത്ത്‌ മോഡല്‍ വികസനത്തെ കൊച്ചാക്കാന്‍ കോണ്ഗ്രസ് തുടങ്ങിയപ്പോള്‍ മോഡി RSVP (രാഹുല്‍ സോണിയ വധ്ര, പ്രിയങ്ക) മോഡലിനെ കുറിച്ച് പറഞ്ഞു. അപ്പോള്‍ പ്രിയങ്കയുടെ കൌണ്ടര്‍ " നര്‍സറി കുട്ടികളെ പോലെ ആകാതെ"

നെഹ്‌റു കുടുംബം ഇടയ്ക്കിടെ മോഡിയുടെ ഗോധ്ര മുസ്ലിം കൂട്ടക്കൊലയെ കുറിച്ച് പറയും. സ്വയം മറന്നു പോകുന്നത് 1984 ലെ സിഖ് കൂട്ടക്കൊല യാണ്. അന്ന് രാജീവ്‌ ഗാന്ധി പറഞ്ഞത് "വന്‍ മരം വീഴുമ്പോള്‍ പുള്ളുകള്‍ക്ക് ക്ഷതം ഉണ്ടായേക്കും" എന്നാണ്. അത് നിരുത്തരവാദപരമായ ഒരു പ്രസ്താവന ആയിരുന്നില്ലേ ? അതിന്റെ ബലത്തില്‍ കൊണ്ഗ്രസുകാര്‍ സിഖുകാരെ കൊന്നില്ലേ ? അതിന്റെ പാപം തീര്‍ക്കാന്‍ മന്‍മോഹന്‍ സിംഗിനെ പ്രധാന മന്ത്രിയും ആക്കിയില്ലേ ?

മോഡി ചെയ്‌താല്‍ കൂട്ടക്കൊല. ഭൂരിപക്ഷ ഹിന്ദു വര്‍ഗീയത. രാജ്യത്തിന്‌ അപകടം. രാജീവ ഗാന്ധി ചെയ്‌താല്‍ പ്യാവം അമ്മ മരിച്ചതിലെ ദുഖം ! ഷെമിക്കാം ! രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട് !

ഏറ്റവും അടുത്തതതായി മോഡി പറഞ്ഞത് "യേ ദില്‍ മാംഗേ മോര്‍" എന്നാണ്. അതില്‍ പ്രിയങ്ക കയറിപ്പിടിച്ചു. സ്ത്രീകളുടെ അവസാനത്തെ ആയുധം ആയ 'ആക്കി' യുള്ള ചിരി ചിരിച്ചു. പാവം സ്ത്രീകാണികള്‍ കൂടെ ചിരിച്ചു.

പ്രിയങ്ക യുടെ ഭാഷ്യം ഇങ്ങനെ.

"യേ ദില്‍ മാംഗേ മോര്‍" എന്ന് പറഞ്ഞാല്‍ മോഡിക്ക് ഇനിയും അധികാരം വേണം എന്നാണ് ! " (ചിരി... തുടര്‍ന്ന് സ്ത്രീകളുടെ കൂട്ടച്ചിരിയും) എന്റെ കുടുംബം ഇനിയുമധികാരം വേണം എന്നല്ല പറയുന്നത്. ഉള്ള അധികാരം എങ്ങനെ ജനങ്ങള്‍ക്ക്‌ കൊടുക്കാം എന്നാണ് !" സ്ത്രീകളുടെ കയ്യടി.

എന്തോ ? മനസ്സിലായില്ല.

നെഹ്‌റു കുടുംബത്തെ പോലെ അധികാരമോഹികള്‍ രാജ്യത്ത് വേറെ ഇല്ല. അത് മറച്ചു വച്ചിട്ടാണ് ഈ കണ്ണും പൂട്ടിയുള്ള വിടല്‍ ! അതിനു കയ്യടിക്കാനും കുറെ കഴുതകള്‍!

നരേന്ദ്ര മോഡി ഇതിനിടയ്ക്ക് അമുല്‍ ബെബിക്കിട്ടൊരു ചാമ്പ് ചാമ്പി. അധികം ആരും ശ്രദ്ധിച്ചു കാണില്ല. "ഈ സാധനത്തെ കൊണ്ഗ്രസ്സിനു എവിടുന്നു കിട്ടി" എന്ന് മോഡി ചോദിച്ചു. ജനം ചിരിച്ചു. പ്രിയങ്കയ്ക്ക് അത് വല്ലാതെ കൊണ്ടു. പ്രതികരണം കേള്‍ക്കുക.

"മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലേ ? അതിന്റെ അന്തസ്സ് പാലിക്കണ്ടേ?"

അതായത് പയ്യനെ കൊഞ്ചം കൂടി ബഹുമാനിക്കണം എന്ന്.

അപ്പോള്‍ എനിക്ക് ഓര്മ വന്നത് മന്‍ മോഹന്‍ സിംഗിനെ. പാവം എത്ര മാന്യന്‍. അന്തസില്ലാതെ എന്നെങ്കിലും എന്തെങ്കിലും പെരുമാറിയതായി കേട്ട് കേള്‍വി പോലും ഇല്ല. അങ്ങാരോട് നെഹ്‌റു കുടുംബം എങ്ങനെ ആണ് പെരുമാറുന്നത് ? ചവിട്ടി തേയ്ക്കുന്നത് ? അടിമയെ പോലെ ? വേലക്കാരനെ പോലെ ? മാന്യമായി പെരുമാറുന്നവന് നെഹ്‌റു കുടുംബത്തില്‍ നിന്ന് കിട്ടുന്ന സ്വീകരണം !

അല്ലെങ്കില്‍ ആന്റണിയെ എടുക്കാം ! പച്ചവെള്ളം ചവച്ചു കുടിച്ചു എന്നെ തല്ലല്ലേ എന്ന മട്ടില്‍ നടക്കുന്ന പട്ടാള മന്ത്രി. മാന്യന്‍. മൃദുഭാഷി. നെഹ്‌റു കുടുംബത്തിനു എന്താ ബഹുമാനം എന്ന് അറിയാമോ ആന്റണിയോടു ? കറിവേപ്പിലയുടെ പരിഗണന ! നെഹ്‌റു കുടുംബത്തെ പൊക്കി നിറുത്തുക ആണ് ഇന്ത്യക്കാരുടെ കടമ എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍.

ബാക്കി ജീവന്‍ ഉണ്ടെങ്കില്‍ പിന്നെ കിട്ടുന്നത് പോലെ പറയാം.

No comments:

Post a Comment